കുഞ്ഞ് ആസിം എത്തിയത് കോഹ്‌ലിയെയും ധോണിയെയും കാണാന്‍; കണ്ടത് ഉമേഷിനെയും ധവാനെയും; അവിടംകൊണ്ടും തീര്‍ന്നില്ല പിന്നാലെ എത്തിയത് വമ്പന്‍ സര്‍പ്രൈസ്

0
288

തിരുവനന്തപുരം(www.mediavisionnews.in): ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് കാര്യവട്ടം വേദിയാകുന്നു എന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികള്‍ കേട്ടത്. വാര്‍ത്ത വന്നതുമുതല്‍ കളി നടക്കുന്ന കേരള പിറവി ദിനം വന്നെത്താന്‍ ഓരോ ക്രിക്കറ്റ് പ്രേമികളും അക്ഷമരായാണ് കാത്തിരുന്നത്. ഇന്ന് ആ ദിനം വന്നെത്തിയപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ അങ്ങോട്ടൊഴുകിയെത്തി. അക്കൂട്ടത്തില്‍ കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ഒരു കുട്ടി ആരാധകനും ഉണ്ടായിരുന്നു. ആസിം എന്നു പേരുള്ള ആ കുട്ടി ആരാധകനെ അങ്ങനെ ആര്‍ക്കും പരിജയപ്പെടുത്തേണ്ടി വരുമെന്ന് തോന്നുന്നില്ല. രണ്ടു കൈയ്യുമില്ല അവന് പക്ഷേ ജന്മനാ ഉള്ള ശരീര വൈകല്ല്യം ഒരു കുറവായി കാണാതെ ജീവിതത്തോട് പൊരുതി വേണ്ടതൊക്കെ നേടിയ ആ കുരുന്ന് എത്ര എത്ര വാര്‍ത്തകളിലാണ് ഇതിനോടകം ഇടം പിടിച്ചിരിക്കുന്നത്. എത്ര പേര്‍ക്കാണ് പ്രചോദനമായി തീര്‍ന്നിരിക്കുന്നത്.

ഏകദിനം കാര്യവട്ടത്ത് നടക്കുന്നുണ്ടെന്നറിഞ്ഞ അന്നു മുതല്‍ ആസിം തന്റെ പ്രിയ താരങ്ങലെ കാണാനുള്ള ആകാംക്ഷയിലായിരുന്നു. തന്റെ ആഗ്രഹം ഉപ്പയോട് പറഞ്ഞ ഉടനെ മകനുമായി അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രിയപ്പെട്ട താരം കോലിയെയും ധോണിയെയും കാണാനായിരുന്നു ആസിമിന് ഏറെ ആഗ്രഹം. എന്നാല്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഏറെ നേരം കാത്തുനിന്നെങ്കിലും സാധിച്ചില്ല. പക്ഷെ ആ സ്വപ്നം നടന്നില്ലെങ്കിലും ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനേയും ഉമേഷ് യാദവിനേയും അസീം കണ്ടു, കൂടെ നിന്ന് ചിത്രവുമെടുത്തു.

അമ്പലത്തില്‍ നിന്ന് മടങ്ങുകയായിരുന്ന താരങ്ങള്‍ ആസിമിനെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. തുടര്‍ന്ന് താരങ്ങള്‍ താമസിക്കുന്ന റാവിസ് ഹോട്ടല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ള ആസിമിനും കുടുംബത്തിനും മത്സരം കാണാനുള്ള ടിക്കറ്റും കൈമാറി. ഇതിനു പുറമേ ഹോട്ടല്‍ അധികൃതര്‍ ആസിമിന് മറ്റൊരു സമ്മാനം കൂടി കരുതിയിരുന്നു.

വിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ നേരത്തെ ഹോട്ടലിലെത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയിരുന്ന ബാറ്റും ആസിമിന് സമ്മാനിച്ചാണ് ഹോട്ടലധികൃര്‍ ആസിമിനെ സ്വീകരിച്ചത്. നേരത്തെ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയും ആസിം ശ്രദ്ധ നേടിയിരുന്നു. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here