ദുബായ് (www.mediavisionnews.in): നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. ഏഴുവര്‍ഷത്തെ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍.
യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണു പൈശാചിക കൃത്യം നടത്തിയത്. കാമുകനായ യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ കൊലപാതകത്തിന് പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. ബിരിയാണിയാക്കിയ ശേഷം പാകിസ്ഥാനികളായ വീട്ടുജോലിക്കാര്‍ക്ക് വിളമ്പുകയും ചെയ്തു.
യുവാവിന്റെ സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.