കനിവിന്‍റെ കടലൊഴുകി; ഐഷയ്ക്ക് 60 ലക്ഷം; ഹൃദയഭാഷയില്‍ നന്ദി പറഞ്ഞ് ഫിറോസ്

0
230

(www.mediavisionnews.in):മലയാളി ഒന്നു മനസുവച്ചപ്പോൾ ഐഷമോളുടെ അവസ്ഥ മാറാൻ അക്കൗണ്ടിേലക്ക് ഒഴുകിയത് 60 ലക്ഷം രൂപ. ‘ഡിസ്റ്റോണിയ’ എന്ന അതിമാരക രോഗം കാരണം വലയുന്ന ഐഷയുടെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലാണ് ഫെയ്സ്ബുക്കിലൂടെ ലോകത്തോട് പറഞ്ഞത്. അത്രത്തോളം ദയനീയമായ കാഴ്ച കണ്ടുനിൽക്കാനാവാതെ മലയാളികൾ ഒരുമിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചികിൽസയ്ക്ക് 40 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ആവശ്യം. പ്രവാസികളിൽ നിന്നും വലിയ സഹായമാണ് ഐഷയ്്ക്ക് ലഭിച്ചത്.

മലയാളി നൽകിയ ഇൗ സ്നേഹം ഐഷയ്ക്ക് ഒപ്പം കുറേ ജീവിതങ്ങൾക്കും വെളിച്ചം പകരുന്ന കാഴ്ചയാണ് ഫിറോസ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറയുന്നത്. 20 ലക്ഷത്തോളം രൂപ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകണമെന്ന് ഐഷയുടെ പിതാവ് തന്നെയാണ് ആവശ്യപ്പെട്ടത്. ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന ചെറിയ ചടങ്ങിൽ നാടിനെയും സോഷ്യൽ ലോകത്തെയും സാക്ഷിയാക്കി ആ തുകയും അർഹതപ്പെട്ടവരുടെ കൈകളിലേക്കെത്തി.

ഇന്ത്യയിൽ ആറോ ഏഴോ പേർക്ക് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അപൂർവ്വ രോഗം ബാധിച്ച ഐഷയുടെ വാർത്ത കേരളത്തെ കണ്ണീരിലാഴ്ത്തിയിരുന്നു. ശരീരത്തിലെ അയഡിന്‍ കട്ടപിടിക്കുന്നതാണ് ഈ രോഗാവസ്ഥ. രോഗം പിടിപ്പെട്ടാൽ ശരീരത്തിലെ മസിലുകൾ വലിഞ്ഞു മുറുകും. അന്നേരം രോഗി വേദന കൊണ്ടു പുളയും. അലറിവിളിക്കും. ഒരു പക്ഷേ ഇന്ന് നമുക്ക് ചുറ്റുമുള്ള ഒരു സങ്കേതങ്ങൾ കൊണ്ടും ആ വേദനയെ പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്ന് വരില്ല. ഒന്നുകിടക്കനോ ഇരിക്കാനോ പോലും പറ്റില്ല. എപ്പോഴും ഒരാൾ അവളെ എടുത്തുകൊണ്ടിരിക്കണം. കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ അവൾ പുളയുന്നത് കാണുമ്പോൾ ആരുടെയും ഉള്ളുലയ്ക്കും.

ആയിഷയുടെ സഹോദരിയേയും മരണം കീഴടക്കിയത് ഇതേ രോഗത്തിന്റെ രൂപത്തിലാണ്. ആ വേദന കെട്ടടങ്ങും മുന്‍പാണ് ഒാടിക്കളിച്ചിരുന്ന ഐഷയെയും അതേ രോഗം തേടിയെത്തിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ മാത്രമാണ് ഇതിന് ചികിത്സയുള്ളത്. അതും യൂനാനി ചികിത്സ മാത്രമാണ് ഈ രോഗത്തിനുള്ള പ്രതിവിധി. ഒരുമാസം 70,000 രൂപയോളമാണ് ഈയിനത്തിൽ ആയിഷയുടെ ചികിത്സയ്ക്കായി മാറ്റി വയ്ക്കേണ്ടി വന്നിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here