ഒരു പന്തില്‍ 5 റണ്‍സ് ഓടിയെടുത്തു, ഞെട്ടിച്ച് പാക് താരങ്ങള്‍

0
224

അബുദാബി (www.mediavisionnews.in): ന്യൂസിലന്‍ഡിനെതിരെ ഒന്നാം ഏകദിനത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി പാകിസ്ഥാന്‍ താരങ്ങള്‍. ഒരു പന്തില്‍ അഞ്ച് റണ്‍സ് ഓടിയെടുത്താണ് പാക് താരങ്ങളായ ഫഹീം അഹമ്മദും ആസിഫ് അലിയും ഞെട്ടിച്ചത്.

കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തിലാണ് ഫഹീമും ആസിഫും അഞ്ച് റണ്‍സ് ഓടിയെടുത്തത്. ബോള്‍ട്ടിന്റെ പന്ത് ഫഹീം അഷ്‌റഫ് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്തു. പന്ത് ബൗണ്ടറി കടക്കുന്നതിന് മുമ്പെ ഫീല്‍ഡര്‍ തടുത്തിട്ടു.

ഇതിനിടെ ഇരുവരും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടിയെടുത്തിരുന്നു. എന്നാല്‍ ബൗണ്ടറിയില്‍ നിന്ന് ഫീല്‍ഡറുടെ ത്രോ കൈപ്പിടിയിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ ടോം ലഥാം റണ്ണൗട്ടിനായി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് എറിഞ്ഞു.

വിക്കറ്റില്‍ കൊള്ളാതെ ലോംഗ് ഓഫിലേക്ക് പോയ പന്തില്‍ ഇരുവരും ഒരു റണ്‍സ് കൂടി നേടി. എന്നാല്‍ ലോംഗ് ഓഫില്‍ നിന്ന് ഫീല്‍ഡര്‍ എറിഞ്ഞ ത്രോ കലക്ട് ചെയ്യാന്‍ ടോം ലഥാമിനായില്ല. കീപ്പറെയും കടന്ന് പിന്നിലോട്ട് പോയ പന്തില്‍ വീണ്ടും ഒരു റണ്‍സ് കൂടി നേടി പാക് ബാറ്റ്‌സ്മാന്‍മാര്‍ ഒരു പന്തില്‍ നേടിയത് അഞ്ച് റണ്‍സ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here