ദില്ലി(www.mediavisionnews.in): ഏറ്റവും മികച്ച സ്മാർട് ഫോൺ വിതരണക്കാരനായ ആപ്പിളിന് വൻ തിരിച്ചടി. ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നമായ ഐഫോൺ വിൽപ്പന നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വിപണി ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് റിപ്പോർട്ട്.
ഇന്ത്യയിലെ ഹോളിഡേ സീസൺ വിൽപ്പനയിൽ ഐഫോൺ ഏറെ താഴോട്ടു പോയി. നേരത്തെ ഐഫോണിന് പിന്നാലെ പോയിരുന്നവരെല്ലാം ഇപ്പോൾ മികച്ച ഫീച്ചറുകളുള്ള ആൻഡ്രോയിഡ് ഫോണുകൾക്കു പിന്നാലെയാണ് പോകുന്നത്. ദീപാവലി കച്ചവടവും പരാജയപ്പെട്ടു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ പ്രധാന വിൽപ്പന സീസണായ ദീപാവലിക്ക് ഐഫോൺ വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ഒരു വർഷം മുൻപ് മൂന്നു മാസത്തിൽ പത്ത് ലക്ഷം ഐഫോണുകൾ വിറ്റിരുന്നെങ്കിൽ ഇന്നിപ്പോൾ ഏഴു മുതൽ എട്ടു ലക്ഷം വരെയായി കുറഞ്ഞു. 2017 ൽ 30 ലക്ഷം ഫോണുകൾ വിറ്റിരുന്നെങ്കിൽ 2018 ൽ ഇത് 20 ലക്ഷത്തിലേക്ക് ഇടിഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ആപ്പിൾ വിറ്റത് 4.5 ലക്ഷം ഫോണുകളാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 9 ലക്ഷം ഫോണുകളാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ