എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിക്ക് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി

0
223

കൊച്ചി(www.mediavisionnews.in):: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയാന്‍ മാറ്റി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിക്ക് നിഷേധിക്കണം എന്ന എം.വി.നികേഷ് കുമാറിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ നേരത്തേ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ആറ് വര്‍ഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. കോടതിച്ചെലവായി അന്‍പതിനായിരം രൂപ ഷാജി നികേഷിന് നല്‍കുകയും വേണം.

എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയെ സമീപിക്കാന്‍ കാലതാമസമുണ്ടായേക്കാം. ഈ കാലയളവില്‍ അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എ ഉണ്ടാകില്ലെന്നും ഇത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നുമാണ് കെ.എം.ഷാജി സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പറഞ്ഞത്. ഇത് അനുവദിച്ച ഹൈക്കോടതി തല്‍ക്കാലം ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here