ഈ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ ഫോണ്‍ തകരും

0
203

ന്യൂയോര്‍ക്ക് (www.mediavisionnews.in): പതിമൂന്നോളം പ്രധാന ഗെയിം ആപ്പുകള്‍ ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇഎസ്ഇടി ഗവേഷകന്‍ ലൂക്കസ് സ്റ്റെഫന്‍കോയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഈ ആപ്പുകള്‍ പിന്നീട് ഗൂഗിള്‍ നീക്കം ചെയ്തു. ലൂക്കസ് സ്റ്റെഫന്‍കോ ട്വിറ്റര്‍ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

സിറ്റി ട്രാഫിക്ക് മോട്ടോ റൈസിംഗ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിംഗ് അടക്കമുള്ള പ്രധാന ഗെയിം ആപ്പുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറിന്‍റെ ട്രെന്‍റിംഗ് ലിസ്റ്റിലുണ്ട്.  ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകള്‍ പലപ്പോഴും തകരുന്നതായി അനുഭവമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here