ഇന്‍കമിങ് കോളുകള്‍ക്കും ഇനി മുതല്‍ തുക ഈടാക്കൊനൊരുങ്ങി കമ്പനികള്‍

0
203

മുബൈ(www.mediavisionnews.in):: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും.

റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം പുതിയ താരിഫ് നിരക്കുകള്‍ അവതരിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയും വന്നു.

ഈ സാഹചര്യത്തിലാണ് ഇന്‍കമിങ് കോളുകള്‍ സൗജന്യമായി നല്‍കുന്നതില്‍ നിന്നും കമ്പനികള്‍ പിന്‍മാറുന്നത്. എന്നാല്‍ ഇന്‍കമിങ് കോളുകള്‍ക്ക് മിനിറ്റ് അടിസ്ഥാനത്തില്‍ ചാര്‍ജ് ഈടാക്കുകയില്ലെന്നാണ് വിവരം. പകരം നിശ്ചിത തുകയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ ഇന്‍കമിങ് കോളുകളും ഫോണില്‍ ലഭിക്കൂ.

അതേസമയം രാജ്യത്ത് ഡ്യുവല്‍ സിംകാര്‍ഡ് ഉപയോഗത്തില്‍ നിന്നും ആളുകള്‍ പിന്‍മാറുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറഞ്ഞ നിരക്കില്‍ സൗജന്യ ഫോണ്‍ വിളി, എസ്എംഎസ്, ഡേറ്റ എന്നിവ എല്ലാ ടെലികോം കമ്പനികളും നല്‍കുന്നുണ്ട്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളേക്കാള്‍ ആകര്‍ഷകമായ ഓഫറുകളാണ് റിലയന്‍സ് ജിയോ നല്‍കിവരുന്നത്. വോള്‍ടി സേവനങ്ങള്‍ നല്‍കിവരുന്ന ജിയോ ഫോണ്‍വിളിയും, എസ്എംഎസും, ഡേറ്റയും ദീര്‍ഘനാള്‍ വാലിഡിറ്റിയില്‍ സൗജന്യമായാണ് നല്‍കുന്നത്. മറ്റ് കമ്പനികള്‍ ഇന്‍കമിങ് കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതോടെ നിരവധി മൊബൈല്‍ കണക്ഷനുകള്‍ ഇല്ലാതാവാനാണ് സാധ്യത.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here