ന്യൂഡൽഹി (www.mediavisionnews.in): ഇന്റർനെറ്റിൽ സെലിബ്രിറ്രികളുടെ ചിത്രം തെരയുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനിമുതൽ ഇല്യാന ഡിക്രൂസിന്റെയും പ്രീതി സിന്റയുടെയും ചിത്രങ്ങൾ തെരഞ്ഞുചെന്നാൽ മുട്ടൻപണി കിട്ടുമെന്ന് മുന്നറിയിപ്പ് തന്നിരിക്കുകയാണ് ആന്റി വൈറസ് സോഫ്ട്‌വെയർ കമ്പനിയായ മെക്കാഫി. എല്ലാവർഷവും ഇന്റർനെറ്റിലെ ഏറ്റവും അപകടംപിടിച്ച സെലിബ്രിറ്റീസിന്റെ പേരുകൾ മെക്കാഫി പുറത്തുവിടാറുണ്ട്.
വൈറസുകൾ ഉൾപ്പെടയുള്ളവ കടന്നുകയറി ഉപകരണങ്ങൾ കേടാകുമെന്നാണ് മെക്കാഫിയുടെ മുന്നറിയിപ്പിന്റെ ഉദ്ദേശ്യം. ബോളിവുഡ് താരം ഇല്യാന ഡിക്രൂസാണ് മെക്കാഫിയുടെ പട്ടികയിൽ ആദ്യം. കഴിഞ്ഞവർഷം മുന്നിലുണ്ടായിരുന്ന കപിൽ ശർമ്മയെ പിന്തള്ളിയാണ് ഇല്യാന മുന്നിലെത്തിയത്. ഇല്യാനയെക്കൂടാതെ പ്രീതിസിന്റ, തബു എന്നിവരും പട്ടികയിലുണ്ട്.
ടോറന്റ്, ഫ്രീ ടോറന്റ്, ഫ്രീ പിക്സ്, ഹോട്ട് പിക്സ് എന്നിങ്ങനെയുള്ള വാക്കുകൾ കൂടി ചേർത്ത് തിരഞ്ഞാൽ, കൂടുതൽ പണിയായിരിക്കും വരികെയെന്നും മക്കാഫി പറയുന്നുണ്ട്.