ആത്മഹത്യക്കുറിപ്പ് എഴുതി വച്ച്‌ ഭാര്യ പോയത് കാമുകനൊപ്പം, കുറിപ്പ് കണ്ട് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

0
222

കാഞ്ഞിരപ്പള്ളി (www.mediavisionnews.in): ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കുറിപ്പെഴുതി വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. അതേസമയം യുവതിയുടെ ഭര്‍ത്താവ് കുറിപ്പ് കണ്ട് ഭയന്ന് ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്.

ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഇരുപത്കാരിയായ തന്‍സി കാമുകനായ അജയകുമാറിനൊപ്പം ചേര്‍ത്തലയിലുള്ള ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ഒരു ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് തന്‍സി അജയകുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍വിളികളിലൂടെ ഇവര്‍ അടുപ്പത്തിലാവുകയും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here