ബന്തിയോട് (www.mediavisionnews.in): കാസറഗോഡ്- മംഗളൂരു ദേശീയ പാതയിൽ പാച്ഛ് വർക്ക് നടത്തിയപ്പോൾ അലക്ഷ്യമായി ഉപേക്ഷിച്ച ടാർ ടിന്നിന്റെ മൂടിയിൽ തട്ടി സ്കൂൾ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. ബന്തിയോട് നിധ മൻസിലിലെ ഒ.എം റഷീദിന്റെ മകനും പത്താം ക്ലാസ്സ് മംഗൽപ്പാടി സ്‌കൂളിലെ വിദ്യാർത്ഥിയുമായ അൻസാഫിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട സമയത്ത് മംഗൽപാടി കുക്കാർ ഹൈസ്സ്കൂളിന് മുൻവശത്തു ബസ് കാത്തുനിക്കുകയും, ബസ് വന്നപ്പോൾ ബസ്സിലേക്ക് കയറാനായി പോകുമ്പോളാണ് അലക്ഷ്യമായി ഇട്ട മൂർച്ചയുള്ള ടിന്നിൽ കാൽ തട്ടിയത്.
കാലിനു ആഴത്തിലുള്ള മുറിവുണ്ട്.സ്കൂൾ വിട്ടു കുട്ടികൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് ടിന്നിന്റെ ഭാഗങ്ങൾ ഉപേക്ഷിച്ചത്. ഉപ്പള കെ.എൻ.എൻ.എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അൻസാഫിന്റെ കാലിന്റെ ഉള്ളിലെ ഞരമ്പ് മുറിഞ്ഞതിനാൽ ഓപ്പറേഷൻ നടത്തി. കാലിനു പുറത്തും ഏഴോളം തുന്നുകളുണ്ട്.
ടാറിങ് സാമഗ്രികൾ അലക്ഷ്യമായി ജനങ്ങൾക്ക് ഉപദ്രവമാം വിധം കൈകാര്യം ചെയ്തതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.