അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

0
207

ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുളളത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷോര്‍ കൗള്‍, കെ എം ജോസ്ഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരിക്കും കേസ് പരിഗണിക്കേണ്ട ബെഞ്ചും തീയതിയും തീരുമാനിക്കുക.

1994ലെ ഇസ്മായില്‍ ഫറൂഖി കേസിലെ വിധി വിശാല ബെഞ്ചിന് വിടണമെന്നും അതിന് ശേഷം മാത്രം അയോധ്യ തര്‍ക്കഭൂമികേസ് പരിഗണിച്ചാല്‍ മതിയെന്നുമുള്ള ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇസ്ലാമിന് പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ വിധി പ്രത്യേക സാഹചര്യത്തിലും ഉള്ളടക്കത്തിലും ഉള്ളതാണ്. അയോധ്യതര്‍ക്കഭൂമി കേസിനെ ഈ വിധി ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here