അന്ന് ഭാജിയെ പ്രകോപിപ്പിച്ചതെന്തായിരുന്നു? വെളിപ്പെടുത്തലുമായി ശ്രീശാന്ത്

0
305

മുബൈ (www.mediavisionnews.in): ഹര്‍ഭജനും ശ്രീശാന്തും ഉള്‍പ്പെട്ട മുഖത്തടി വിവാദവും ശ്രീശാന്തിന്റെ കരച്ചിലും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്നത്തെ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

അന്നത്തെ വിവാദ സംഭവത്തിന് ശേഷം പത്തുകൊല്ലം കഴിഞ്ഞാണ് ശ്രീശാന്ത് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മൈ ബോസ് എന്ന റിയാലിറ്റി ഷോയുടെഭാഗമായി നടത്തിയ ചോദ്യോത്തര വേളയിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ മത്സരത്തിന് മുമ്പ് തന്നെ പ്രകോപിതനാക്കരുതെന്ന് ഹര്‍ഭജന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ മത്സരത്തില്‍ പൂജ്യനായി ഭാജി മടങ്ങിയതോടെ ഞാന്‍ അടുത്തെത്തി നിര്‍ഭാഗ്യം എന്ന് പറഞ്ഞു. പിന്നീട് മത്സരശേഷം ഹര്‍ഭജന് കൈ കൊടുക്കാന്‍ പോയപ്പോള്‍ ഭാജി പുറംകൈ കൊണ്ട് അടിക്കുകയുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു.

ഹോം ഗ്രൗണ്ടില്‍ തോറ്റുനില്‍ക്കുന്ന ഹര്‍ഭജനോട് അങ്ങനെ പറയരുതായിരുന്നു. എനിക്ക് വേണമെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചടിക്കാമായിരുന്നു. പക്ഷേ ആ നിമിഷം ഞാന്‍ സ്തംബ്ധനായിപോയി. മാത്രമല്ല അന്ന് ഞാനാണ് അതിരുകടന്നതെന്ന തോന്നലുമുണ്ടായി. തുടര്‍ന്നുള്ള നിസഹായതയിലാണ് കരഞ്ഞതെന്നും ശ്രീശാന്ത് വിശദീകരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here