ഹാ​ദി​യ കേ​സ്: എ​ൻ.ഐ.​എ റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ക്കി​ല്ലെന്ന്​ സു​പ്രീം​കോ​ട​തി

0
202

കൊച്ചി(www.mediavisionnews.in): ഹാ​ദി​യ കേ​സ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.ഐ.​എ) മു​ദ്ര​വെ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ക്കി​ല്ലെന്ന്​ സു​പ്രീം​കോ​ട​തി. ഇ​തോടെ​ ഹാ​ദി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജ​ഹാ​ൻ എ​ൻ.​ഐ.​എ നടപടിക്കെതിരെ സമര്‍പ്പിച്ച കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജിയും പി​ൻ​വ​ലി​ച്ചു.

ഷെ​ഫി​നും ഹാ​ദി​യ​യും ത​മ്മി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ലേ​ക്കു​ ന​യി​ച്ച കാ​ര്യ​ങ്ങ​ൾ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു. റി​ട്ട.​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ക​ണം അ​ന്വേ​ഷ​ണ​മെ​ന്നും കോ​ട​തി പ്ര​ത്യേകം വ്യ​ക്​​ത​മാ​ക്കി​. എന്നാല്‍ ഇതിന് വിരുദ്ധമായി എ​ൻ.​ഐ.​എ സ്വ​ന്തം നി​ല​ക്ക് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​തി​നെ​തി​രെ​യാ​ണ്​ ഡി​വൈ.​എ​സ്.​പി വി​ക്ര​മ​നെ​തി​രെ ഷെ​ഫി​ൻ ജ​ഹാ​ൻ കോ​ട​തി​യ​ല​ക്ഷ്യ ​ഹ​ര​ജി ന​ൽ​കി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച​ കേ​സ്​ പ​രി​ഗ​ണി​ക്കവെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു റി​പ്പോ​ർ​ട്ട്​ മു​ദ്ര​വെ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ എ​ൻ.​ഐ.​എ ബോ​ധി​പ്പിക്കുകയായിരുന്നു. എ​ന്നാ​ൽ, ഹാ​ദി​യ കേ​സ്​ സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ച സ്​​ഥി​തി​ക്ക്​ ഇ​നി റി​പ്പോ​ർ​ട്ട്​ ത​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ എ.​എം ഖാ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. ഇ​തേ​തു​ട​ർ​ന്ന്​ ഹ​ര​ജി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് ഷെഫിന്റെ​ അ​ഭി​ഭാ​ഷ​ക​നും അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി ഇ​തി​ന് അ​നു​വാ​ദ​വും ന​ൽ​കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here