ഹജ് കമ്മിറ്റി ഓഫിസിലും ചട്ടം ലംഘിച്ച് നിയമനം; മന്ത്രി ജലീലിനെതിരെ വീണ്ടും ആരോപണം

0
228

കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിലും ചട്ടം ലംഘിച്ച് നിയമനം നടന്നതായി ആക്ഷേപം. സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗങ്ങളാണ് വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

സംസ്ഥാന ഹജ് ഹൗസിലെ സ്ഥിരം ജീവനക്കാരുടെ ഒഴിവുകളിൽ താൽപര്യമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് വ്യവസ്ഥ. കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ സന്നദ്ധത അറിയിച്ചിരുന്നു. ഹജ് ഹൗസിൽ നാലു സ്ഥിരം ക്ലാർക്കുമാരുടെ ഒഴിവാണുള്ളത്. രണ്ട് വർഷമായി തസ്തിക ഒഴിഞ്ഞു കിടന്നിട്ടും ഡപ്യൂട്ടേഷനിലുള്ള ഉദ്യോസ്ഥർക്ക് നിയമനം നൽകിയില്ല. പകരം വനിതക്ക് നിയമനം നൽകിയെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ടു വർഷമായി ഈ വനിത ഹജ് കമ്മിറ്റി ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ്.

കഴിഞ്ഞ ഹജ് കമ്മിറ്റിയിലെ പലരും വനിതജീവനക്കാരിയുടെ താൽക്കാലിക നിയമനത്തിനെ പ്രതിഷേധമുയർത്തിയെങ്കിലും മന്ത്രി അവഗണിച്ചുവെന്നാണ് പരാതി. ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി.ജലീലിനും സർക്കാരിനും ഹജ് കമ്മിറ്റി ഓഫീസിലെ ചട്ടം ലംഘിച്ചുള്ള നിയമനം അടുത്ത തലവേദനയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here