സൗദിയില്‍ ഇടിയോട് കൂടിയ മഴ തുടരും; മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

0
204

റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.

മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേക നിര്‍ദേശം. താഴ്‌വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകള്‍ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴയുണ്ട്. ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുന്നത്.

അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന്‍ വിദ്യഭ്യാസ വകുപ്പുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here