ഉപ്പള(www.mediavisionnews.in):: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബായാര്‍ കനിയാലകോടിയിലെ പരേതനായ കുഞ്ഞഹ് മദിന്റെ മകന് അബ്ദുല്‍ നാസര്‍ (18) ആണ് മരണത്തിന് കീഴടങ്ങിയത്. നവംബര്‍ 20 ന് ഉപ്പള സോങ്കാലില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു നാസര്‍. ഇയാള്‍ ഓടിച്ചിരുന്ന സ്കൂട്ടറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
നാസറിന്റെ ചികിത്സയ്ക്കായി നാട്ടുകാരും മറ്റും ചേര്‍ന്ന് തുക സ്വരൂപിച്ചുവരികയായിരുന്നു.
നാസര്‍ ഉപ്പളയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു. അപകടത്തില്‍ നാസറിനൊപ്പമുണ്ടായിരുന്ന സോങ്കാലിലെ അസീസ്(19), ബൈക്കിലുണ്ടായിരുന്ന ബായാര്‍ സ്വദേശി അസീം (20) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മൈമൂനയാണ് നാസറിന്റെ മാതാവ്. കലന്തര്‍, ജലാലുദ്ദീന്‍, അസ്മ, സാജിത എന്നിവര്‍ സഹോദരങ്ങളാണ്.