പത്തനംതിട്ട (www.mediavisionnews.in):ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വത്സന്‍ തില്ലങ്കേരി, ആര്‍. രാജേഷ്. വി.വി രാജേഷ്, പ്രകാശ് ബാബു എന്നിവരെയും പ്രതി ചേര്‍ത്തു
ചിത്തിരിയാട്ട പൂജാസമയത്ത് ശബരിമല സന്നിധാനത്ത് 52 കാരി തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ. സുരേന്ദ്രനെതിരെ ഗൂഢാലോചനാകുറ്റം ചുമത്തി നേരത്തേ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. ആർ.എസ്.എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ആര്‍. രാജേഷ്, ബി.ജെ.പി നേതാവ് വി.വി രാജേഷ്, യുവമോർച്ച നേതാവ് പ്രകാശ് ബാബു എന്നിവരെയാണ് പൊലീസ് പുതുതായി പ്രതി ചേര്‍ത്തത്
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ ഗൂഢാലോചനയ്ക്ക് ഐ.പി.സി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. പ്രധാന പ്രതി സൂരജ് ഇലന്തൂറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ തന്നെ സുരേന്ദ്രന്റെ ഗൂഡാലോചന വ്യക്തമെന്ന് പൊലീസ് പറഞ്ഞു.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അക്രമ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണുള്ളത്.