വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഇനി രണ്ടുരേഖകള്‍ മാത്രം മതി

0
241

കൊച്ചി (www.mediavisionnews.in):വൈദ്യുതികണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വൈദ്യുതിബോര്‍ഡ്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് വേണ്ടത്. സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) നടപടികളുടെ ഭാഗമായാണിത്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം അഥവാ ഉടമസ്ഥാവകാശം, ഗസറ്റഡ് അല്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്റെ പകര്‍പ്പ്, നടപ്പുവര്‍ഷത്തെ കരമടച്ച രസീതിന്റെ പകര്‍പ്പ്, വാടകക്കാരനെങ്കില്‍ വാടകക്കരാറിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റിയില്‍നിന്നോ കോര്‍പ്പറേഷനില്‍നിന്നോ പഞ്ചായത്തില്‍നിന്നോ ലഭിക്കുന്ന, താമസക്കാരന്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നാണ് സ്ഥലത്ത് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയായി നല്‍കേണ്ടത്.

ഒരുസ്ഥലത്ത് അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസുകള്‍, വായനശാലകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ ഓഫീസുകളില്‍ കണക്ഷന് അപേക്ഷിക്കുമ്പോള്‍ പൊതുസ്ഥലം കൈയേറാതെ പ്രവര്‍ത്തിക്കുന്നുവെന്ന് വില്ലേജ് ഓഫീസറോ തഹസില്‍ദാരോ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here