പെന്‍സില്‍വാനിയ (www.mediavisionnews.in):ദിനംപ്രതി മണിക്കൂറുകളോളമാണ് നമ്മൾ ഓരോരുത്തരും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത്. അതിൽ കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. എന്നാല്‍ വെറും മുപ്പത് മിനിറ്റിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മാനിസക സമ്മര്‍ദ്ദം കൂടുമെന്ന് പുതിയ പഠനം പറയുന്നു. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ അറിയാതെ താരതമ്യം ചെയ്യുമെന്നും ഇത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.
143 പേരെ തിരഞ്ഞെടുത്ത് ഇവരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെ വിശകലനം ചെയ്തുകൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. 143 പേരെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും മറു ഗ്രൂപ്പിന് ദിവസവും പരമാവധി 30 മിനിറ്റ് മാത്രം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനുമുള്ള അനുമതിയാണ് നല്‍കിയത്.
കൂടുതല്‍ സമയം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കൂടിയതായും എന്നാല്‍ 30 മിനിറ്റ് മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയവരില്‍ ഈ പ്രശ്നം കണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ചിലിവിടുന്ന സമയത്തില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ തന്നെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ മെലിസ്സഹണ്ട് പറയുന്നു.