വാക്കാലുള്ള പരാമര്‍ശം പോര; കെ.എം ഷാജിക്ക് സഭയില്‍ വരാനാവില്ലെന്ന് സ്പീക്കര്‍

0
206

തിരുവനന്തപുരം(www.mediavisionnews.in): കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന സുപ്രിംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം പോരെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കോടതിയില്‍ നിന്ന് രേഖാമൂലം ഉത്തരവ് കിട്ടണം. കെ.എം ഷാജിയെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് നേരത്തെ സുപ്രിംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടപ്പോഴായിരുന്നു ഈ പരാമര്‍ശം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here