കാസർഗോഡ്(www.mediavisionnews.in): ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ചു ജനമൈത്രി പോലീസ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ വയോമിത്രം, എച്ച്.എൻ.സി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കാസർകോട് കെ.ഡി.സി ലാബിൽ സൗജന്യ ഷുഗർ രക്ത പരിശോധനയും , ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഷരീഫ് കെ. അഹമ്മദിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുകയും ചെയ്തു.
ക്യാമ്പ് ജനമൈത്രി പോലീസ് സി.ആർ.ഒ കെ.പി.വി രാജീവൻ ഉൽഘാടനം ചെയ്തു. കാസർകോട് പോലീസ് സ്റ്റേഷൻ പി.ആർ.ഒ വേണുഗോപാലൻ, കേരള സാമൂഹ്യസുരക്ഷാമിഷൻ ജില്ലാ കോർഡിനേറ്റർ ജിഷോ ജയിംസ്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ആസിയ, എച്ച്.എൻ.സി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ അബു യാസിർ കെ.പി എന്നിവർ പങ്കെടുത്തു.
ഷിനി ജെയ്സൻ, അഫീഫ്, അബ്ബാസ്, ആയിഷത് ഹുമൈറ, ആശമോൾ എന്നിവർ രക്തപരിശോധനക്ക് നേതൃത്വം നൽകി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.