ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ നാളെ വരെ പേരുചേര്‍ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

0
270

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ വ്യാഴാഴ്ച വരെ പേരുചേര്‍ക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പേരുചേര്‍ക്കാം.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ടലായ www.nvsp.in ല്‍ 15ന് അര്‍ധരാത്രി വരെ അപേക്ഷിക്കാം. പുതിയ താമസസ്ഥലത്ത് പേരുചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുളള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here