രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരും: യു ടി ഖാദര്‍

0
235

ദുബൈ (www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. ദുബൈയില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ ചൂണ്ടുപലകയാണ്. ബി ജെ പിയുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ രണ്ടര ലക്ഷം വോട്ടിനാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ബി ജെ പി സാധാരണ ഒന്നര ലക്ഷം വോട്ടിനു വിജയിക്കുന്ന ശിവമൊഗ്ഗയില്‍ ഭൂരിപക്ഷം 52000 ആയി കുറഞ്ഞു. മാണ്ഡ്യയില്‍ ദള്‍ സ്ഥാനാര്‍ഥി മൂന്നു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി. ബി ജെ പി വിരുദ്ധ വികാരം ഇന്ത്യയില്‍ അലയടിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here