‘മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നയം’ രാജസ്ഥാന്‍ നേതൃത്വത്തിനെതിരെ ബി.ജെ.പി സിറ്റിങ് എം.എല്‍.എ

0
236

ജയ്പൂര്‍ (www.mediavisionnews.in): മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു നല്‍കരുത് എന്നത് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയമായിരിക്കാമെന്ന് ബി.ജെ.പി എം.എല്‍.എ. കഴിഞ്ഞദിവസം ബി.ജെ.പിയില്‍ നിന്നും രാജിവെച്ച ഹബീബുര്‍ റഹ്മാനാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി 131 പേരടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ബി.ജെ.പിയുടെ രണ്ട് മുസ്‌ലിം എം.എല്‍.എമാരില്‍ ഒരാളായ റഹ്മാന് പകരം മോഹന്‍ റാം ചൗധരി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരുന്നു. കൂടാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ അടുത്ത അനുയായിയായ യൂനസ് ഖാനെയും മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗോയല്‍ പാര്‍ട്ടിയ്‌ക്കെതിരെ രംഗത്തുവന്നത്.

‘ ഞാന്‍ ഇന്നലെ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു നല്‍കേണ്ടയെന്നത് പാര്‍ട്ടിയുടെ പോളിസിയാവാം. അതിനെക്കുറിച്ച് എന്ത് പറയാനാണ്? സീറ്റു ലഭിക്കാതിരിക്കാനായി ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കും.’ അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അഞ്ചുതവണ എം.എല്‍.എയായ റങ്മാന്‍ 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയത്. രാജസ്ഥാനില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. 2013ലെ തെരഞ്ഞെടുപ്പിലും നാഗൗര്‍ മണ്ഡലത്തില്‍ അദ്ദേഹം അധികാരം നിലനിര്‍ത്തി.

രാജസ്ഥാന്‍ മന്ത്രിയും എം.എല്‍.എയുമായ സുരേന്ദ്ര ഗോയലും കഴിഞ്ഞദിവസം ബി.ജെ.പിയില്‍ നിന്നു രാജിവെച്ചിരുന്നു. ജൈതാരന്‍ മണ്ഡലത്തില്‍ അഞ്ചു തവണ എം.എല്‍.എ ആയിട്ടുള്ള സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here