ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ അഭിനയിക്കാന്‍ അവസരം; ഡിസംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും

0
276

കൊച്ചി (www.mediavisionnews.in): മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചരിത്ര സിനിമ ഡിസംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ വന്നു കഴിഞ്ഞു. നവംബര്‍ ഇരുപതിനു മുമ്പ്  അഭിനയമോഹികള്‍ക്കു തങ്ങളുടെ സെല്‍ഫ് പ്രൊഫൈല്‍, സെല്‍ഫ് ഇന്ററോഡക്ഷന്‍ വീഡിയോ, പുതിയ ഫോട്ടോകള്‍ എന്നിവ കാസ്റ്റിംഗ് കോളിന് ഒപ്പമുള്ള ഈമെയില്‍ ഐഡിയിലേക്ക് അയക്കാം.

 


കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ പറയുന്ന ഈ ബിഗ് ബജറ്റ് ചരിത്രസിനിമയില്‍ സാമൂതിരിയുടെ വേഷത്തിലാണ് മുകേഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരക്കാറുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക എന്നാണ് സൂചന. ഇരുവര്‍ക്കും ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സാണ്. ഇവര്‍ക്ക് പുറമേ കീര്‍ത്തി സുരേഷും മഞ്ജുവാര്യരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മരക്കാറിന്റെ സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും പ്രിയദര്‍ശനാണ് നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.. നിലവില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ സെറ്റ് ഒരുങ്ങുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here