ബന്ധുനിയമനത്തിന് കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പത്രസമ്മേളനത്തില്‍ ഹാജാരാക്കി പി കെ ഫിറോസ്; വിദ്യാഭാസ യോഗ്യത പുനര്‍നിശ്ചയിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി

0
229

മലപ്പുറം(www.mediavisionnews.in): ബന്ധുനിയമനത്തിന് മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പത്രസമ്മേളനത്തില്‍ യൂത്ത് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഹാജാരാക്കി. യോഗ്യതകള്‍ പുനര്‍നിശ്ചയിക്കണമെന്ന ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ നേരിട്ട് നിര്‍ദേശിച്ചതായി പി കെ ഫിറോസ് പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ പിജിഡിബിഎ യോഗ്യതയാക്കി പുനര്‍നിശ്ചയിക്കണമെന്ന ആവശ്യപ്പെട്ട് മന്ത്രി ബന്ധപ്പെട്ട് വകുപ്പിന് നല്‍കിയ ഔദ്യോഗിക നിര്‍ദേശത്തിന്റെ രേഖയാണ് പി കെ ഫിറോസ് ഹാജാരാക്കിയത്.

ഈ നിര്‍ദേശത്തെ എതിര്‍ത്ത് വകുപ്പ് സെക്രട്ടറി ഷാജഹാന്‍ രേഖയില്‍ ജനറല്‍ മാനേജരുടെ യോഗ്യത മാറ്റുന്നതിന് മന്ത്രിസഭയുടെ അനുമതി വേണമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കുന്നതിന് കെ ടി ജലീല്‍ അധിക യോഗ്യതയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണ്ടയെന്ന് നിലപാട് സ്വീകരിച്ചത്. അടിസ്ഥാന വിദ്യാഭാസ യോഗ്യതയാണ് അധിക യോഗ്യതയായി കെ ടി ജലീല്‍ ചിത്രീകരിച്ചത്.

ഈ ഫയലില്‍ സെക്രട്ടറിയുടെ നിര്‍േദശം അവഗണിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. എന്തു കൊണ്ടാണ് പാര്‍ട്ടിയില്‍ അംഗത്വം പോലുമില്ലാത്ത കെ ടി ജലീലിനെ മുഖ്യമന്ത്രി ഭയക്കുന്നത്.

തന്റെ കൈ സംശുദ്ധമാണെന്ന് മന്ത്രി വിശ്വസിക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ വിജിലന്‍സ് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കെ ടി ജലീല്‍ ആവശ്യപ്പെടണം. മന്ത്രി നേരിട്ട് അധികാര ദുര്‍വിനയോഗവും സ്വജനപക്ഷപാതവും നടത്തിയതിന്റെ തെളിവ് ഇതാദ്യമായി തങ്ങള്‍ പുറത്ത് വിടുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here