ഫോണ്‍ ചെയ്യുമ്പോള്‍ ആക്സിലേറ്റര്‍ തിരിച്ചു, നിയന്ത്രണം വിട്ട സ്കൂട്ടറിനെ ടിപ്പര്‍ ഇടിച്ചുതെറിപ്പിച്ചു;യുവാവും കൂട്ടുകാരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

0
220

കോഴിക്കോട്(www.mediavisionnews.in): എപ്പോഴാണ് അപകടങ്ങള്‍ തേടിവരുന്നതെന്ന് പറയാന്‍ സാധിക്കില്ല. ഒരു നിമിഷത്തെ അശ്രദ്ധയായിരിക്കും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ഇരുന്ന യുവാവിനും അപകടം സംഭവിച്ചതും ഇങ്ങിനെയായിരുന്നു. ഭാഗ്യം കൊണ്ടായിരുന്നു ഇയാളും സുഹൃത്തുക്കളും രക്ഷപ്പെട്ടത്. കോഴിക്കോട് ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഗിയറില്ലാത്ത സ്കൂട്ടര്‍ ഓഫ് ചെയ്യാതെ ഒതുക്കി നിര്‍ത്തി യുവാവ് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഇതിനിടെ നടന്നുവന്ന സുഹൃത്തുക്കള്‍ വട്ടംകൂടി കുശലം പറയാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരു സുഹൃത്ത് ബൈക്കിന്റെ ആക്സിലേറ്ററില്‍ അറിയാതെ കയ്യമര്‍ത്തി. ഉടന്‍ തന്നെ വണ്ടി റോഡിലേക്ക് കുതിച്ച് പായുകയായിരുന്നു.

വണ്ടി പിടിച്ച് നിര്‍ത്താനായി എല്ലാവരും ശ്രമിച്ചെങ്കിലും വണ്ടി കുതിച്ചു. അതിനിടയില്‍ ഒരു ടിപ്പര്‍ ലോറി കുതിച്ച് വരികയും ചെയ്തു. വണ്ടിയില്‍ നിന്ന് യുവാവ് വീണതോടെയാണ് ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടത്. കൂട്ടുകാരുടെ ജീവന്‍ രക്ഷപ്പെട്ടതും ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ടിപ്പറാകട്ടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയി. ഒരു ഞെട്ടലോടെ അല്ലാതെ ഈ വീഡിയോ കാണാന്‍ സാധിക്കില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here