പെണ്ണുങ്ങളുടെ കുടി കൂടുന്നു ; ക്രീം മദ്യവും എത്തി

0
289

തിരുവനന്തപുരം(www.mediavisionnews.in): സ്ത്രീകള്‍ക്കായി ക്രീം രൂപത്തിലുള്ള മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വിപണിയിലെത്തിച്ചു. 17ശതമാനം ആല്‍ക്കഹോളുള്ള മദ്യത്തിന്റെ പേര് ബെയ്‌ലി. 750 മില്ലി ബോട്ടിലിന് 3370 രൂപ. ടക്കീല എന്ന പേരില്‍ ഒഴിച്ചു കുടിക്കാവുന്ന മദ്യവും ബിവറേജസ് വിതരണം ചെയ്യുന്നുണ്ട്. കുപ്പിക്ക് 2700 രൂപ. അതേസമയം കേരളത്തില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതായി ദേശീയ കുടുംബാരോഗ്യ സര്‍വെ വ്യക്തമാക്കുന്നു . 10 വര്‍ഷത്തിനിടെ ഒരുശതമാനം വര്‍ദ്ധനയാണുണ്ടായത്. 2006-06 കാലത്ത് സംസ്ഥാനത്ത് മദ്യപിച്ചിരുന്ന സ്ത്രീകളുടെ എണ്ണം 0.7% ആയിരുെന്നെങ്കില്‍ 2015-16ല്‍ 1.6% ആയി ഉയര്‍ന്നു . ഇതേ കാലത്ത് മദ്യപിക്കുന്ന സ്ത്രപീകളുടെ ദേശീയ ശരാശരി കുറഞ്ഞു. 2005-06ല്‍ ഇന്ത്യയിലെ രണ്ടുശതമാനം സ്ത്രീകള്‍ മദ്യപിച്ചിരുെന്നെങ്കില്‍ 2015-16ല്‍ ഒരുശതമാനമായി. കേരളത്തിലെ സ്ത്രീകളുടെ അഭിരുചി കണക്കിലെടുത്താണ് ബിവറേജസ് പുതിയതരം മദ്യം വിപണിയിലിറക്കിയത്.

അതേസമയം വിദേശനിര്‍മിത വിദേശ മദ്യം വിപണിയിലെത്തിയതോടെ സിഗ്നേച്ചര്‍, ബെക്കാര്‍ഡി പോലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ ഇടിവ് വിന്നിണ്ട്. ഇവയെ പിന്നിലാക്കി ഗ്രാന്റ്‌സും സെന്റ് റെമിയുമാണ് വിപണി കീഴടക്കുന്നത്. ബെവ്‌കോ ഔട്ട് ലെറ്റിലൂടെ വിദേശ നിര്‍മിത വിദേശ മദ്യം വില്‍പ്പന തുടങ്ങിയതോടെയാണ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയില്‍ ഇടിവ് വന്നത്. വിസ്‌കി ഇനത്തില്‍പ്പെട്ടതാണ് ഇവ രണ്ടും. 1520 രൂപയാണ് ഗ്രാന്റ്‌സിന്റെ വില. സെന്റ് റെമിക്ക് 1720 ഉം. അതിനാലാണ് ബെക്കാര്‍ഡിയും സിഗ്നേച്ചറും വാങ്ങാനെത്തുന്നവര്‍ വിദേശിയെ വാങ്ങുന്നത്. ഇത് വില്‍പ്പന തുടങ്ങിയിട്ട് നാലുമാസമേ ആയിട്ടുള്ളു. വലിയ പരസ്യങ്ങളൊന്നും ഇല്ലാതെ തുടങ്ങിയിട്ടും നാലുമാസം കൊണ്ട് വിദേശികള്‍ നാടിന്റെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു.

44 തിരഞ്ഞെടുക്കപ്പെട്ട ബിവറേജസ് ഔട്ട് ലെറ്റുകളിലാണ് വിദേശ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്നത്. ഇന്തോ സ്പിരിറ്റ്, ഡിയാജിലോ എീ 2 കമ്ബനികള്‍ക്കാണ് ഈ മദ്യം വിതരണം ചെയ്യാന്‍ ലൈസന്‍സ്. നഗരപ്രദേശങ്ങളില്‍ മാത്രമാണ് വില്‍പ്പന കൂടുതല്‍. ഗ്രാമീണ മേഖലകളിലെ ഔട്ട് ലെറ്റുകളില്‍ വിദേശ മദ്യം ലഭ്യമാണെങ്കിലും പ്രീമിയം കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ ആരും അത് വാങ്ങാറില്ല. ആവശ്യക്കാര്‍ നഗരത്തിലെത്തിയാണ് മദ്യം വാങ്ങുത്. വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളതില്‍ ജോണി വാക്കര്‍ ബ്ലൂ ലേബലിനാണ് വില കൂടുതല്‍, 20,310 രൂപ. 750 എംഎല്‍ ബോട്ടിലാണിത്. മാസത്തില്‍ അഞ്ച് ബോട്ടിലുകള്‍ മാത്രമാണ് ഇത് വിറ്റഴിക്കുത്. വിദേശികളും ബിസിനസ് ആള്‍ക്കാരുമാണ് ഇത്തരം ബ്രാന്‍ഡുകള്‍ വാങ്ങുന്നത് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളില്‍ 40,000 രൂപയുടെ വിദേശനിര്‍മിത വിദേശമദ്യമാണ് വില്‍പ്പന നടത്തുത്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു പ്രത്യേകതയുള്ള ദിവസങ്ങളിലും ഒരു ലക്ഷം രൂപയുടെ വില്‍പ്പന നടക്കാറുണ്ട്. വിദേശ നിര്‍മിത വിദേശ മദ്യം വില്‍പ്പന തുടങ്ങിയതോടെ ബെവ്‌കോയുടെ വരുമാനവും കൂടിയൊണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിമാസം 17.50 ലക്ഷം രൂപയുടെ വിദേശനിര്‍മിത വിദേശ മദ്യമാണ് ഓരോ ഔട്ട് ലെറ്റുകളിലും വില്‍ക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here