പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 ന് വിപണിയിലെത്തും ; ബുക്കിംങ് തുടങ്ങി

0
198

ന്യൂഡൽഹി (www.mediavisionnews.in): പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 ന് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി 2018 എര്‍ട്ടിഗ പ്രീബുക്കിംഗ് മാരുതി ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും 11,000 രൂപ മുന്‍കൂര്‍ പണമടച്ച് പുതിയ എര്‍ട്ടിഗ ബുക്ക് ചെയ്യാം. എര്‍ട്ടിഗയുടെ അഞ്ചാം തലമുറയാണ് വില്‍പനയ്ക്കു വരുന്നത്. പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്‌സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങള്‍ 2018 മാരുതി എര്‍ട്ടിഗയില്‍ തിരഞ്ഞെടുക്കാം.

നാലു വകഭേദങ്ങളും രണ്ടു എഞ്ചിന്‍ ഓപ്ഷനുകളുമാണ് പുതിയ എര്‍ട്ടിഗയില്‍ അണിനിരക്കുക. ഇക്കാര്യം മാരുതി സ്ഥിരീകരിച്ചു. സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള പുതിയ 1.5 ലിറ്റര്‍ K15 പെട്രോള്‍ എഞ്ചിന്‍ എര്‍ട്ടിഗയിലും തുടിക്കും. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. 104 bhp കരുത്തും 138 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളിന് ലഭിക്കും. സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലവും പെട്രോള്‍ പതിപ്പിനുണ്ട്. അതേസമയം നിലവിലെ 1.3 ലിറ്റര്‍ DDIS 200 എഞ്ചിന്‍ തന്നെയാണ് ഡീസല്‍ മോഡലില്‍. ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം അവകാശപ്പെടും.

25 കിലോമീറ്ററിന് മുകളില്‍ മൈലേജ് ഉറപ്പുവരുത്താന്‍ എര്‍ട്ടിഗ ഡീസലിലുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ധാരാളം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ എര്‍ട്ടിഗ ഡീസലിലുണ്ടാവുകയുള്ളൂ. LXi/LDi, VXi/VDi, ZXi/ZDi, ZXi പ്ലസ്/ DZi പ്ലസ് വകഭേദങ്ങളില്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അണിനിരക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here