ന്യൂഡല്‍ഹി(www.mediavisionnews.in): സബ്സിഡിയുള്ള പാചകവാതകത്തിന്റെ (എൽപിജി) വില സിലിണ്ടറിന് 2.94 രൂപ വർധിപ്പിച്ചു. 14.2 കിലോയുള്ള സബ്സിഡിയുള്ള എൽപിജി സിലിണ്ടറിന് 505.34 രൂപയായതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഇതുവരെ 502.40 രൂപയായിരുന്നു.
മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂൺ മുതൽ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. ജൂൺ മുതൽ ഇതുവരെ സിലിണ്ടറിന് 14.13 രൂപയുടെ വർധനയുണ്ടായി. രാജ്യാന്തര വിലയിലെ മാറ്റത്തെ തുടർന്നു ഡൽഹിയിൽ സബ്സിഡിയില്ലാത്ത എൽപിജിക്ക് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചു. ഇതോടെ വില 880 രൂപയായി.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനയ്ക്ക് കാരണമായി ഐ.ഒ.സി പറയുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.