പള്ളിയില്‍ വന്നാല്‍ പ്രാര്‍ത്ഥിക്കണം ഫോട്ടോയെടുക്കരുത്; പഞ്ച് ഡയലോഗുമായി നടന്നു നീങ്ങുന്ന മമ്മൂട്ടി(വൈറലായി വീഡിയോ)

0
272

കാസർകോട‌് (www.mediavisionnews.in): വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളെ നേരില്‍ കണ്ടാല്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട് ആരാധകര്‍. വിശേഷങ്ങളൊന്നുമല്ല ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആവശ്യവുമായാണ് പലരുമെത്താറുള്ളത്. അവര്‍ വരുന്നത് മുതല്‍ത്തന്നെ മൊബൈല്‍ ക്യാമറകള്‍ ഓണാക്കി വെക്കുന്നവരുമുണ്ട്. ആരാധകരുടെ അമിത സ്‌നേഹത്തിന് രൂക്ഷമായി പ്രതികരിക്കേണ്ടി വരാറുണ്ട് നടീ നടന്മാര്‍ക്ക്. ആരാധകരെ തള്ളിമാറ്റുന്നതും തല്ലുന്നതുമായ നിരവധി സംഭവങ്ങള്‍

അരങ്ങേറിയിട്ടുമുണ്ട്. വേദിയോ സന്ദര്‍ഭമോ നോക്കാതെയാണ് ആരാധകര്‍ പെരുമാറാറുള്ളത്. സെല്‍ഫി യുഗത്തില്‍ എല്ലാവരും ആവശ്യപ്പെടുന്നതും ഇക്കാര്യമാണ്. എന്നാല്‍ സാഹചര്യം നോക്കാതെ ക്യാമറയുമായി വരുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് താരങ്ങള്‍. അത്തരത്തില്‍ തനിക്ക് മുന്നിലേക്കെത്തിയ ആരാധകനോട് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമാതിരക്കുകള്‍ക്കിടയിലും പള്ളിയില്‍ പോവാന്‍ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായാണ് അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി എത്താറുള്ളത്. വിശേഷാവസരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും ഒപ്പം ഉണ്ടാവാറുണ്ട്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മമ്മൂട്ടി നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോയത്. കാസര്‍കോട് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പള്ളിയിലേക്കെത്തിയ തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് താരം നല്‍കിയ ഉപദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൈനിറയെ സിനിമകളുമായി നീങ്ങുമ്പോഴും വ്യക്തി ജീവിതത്തിലെ പതിവുകള്‍ക്ക് മുടക്കം വരുത്താറില്ല മമ്മൂട്ടി. ലൊക്കേഷന് അടുത്തുള്ള പള്ളിയിലേക്കാണ് അദ്ദേഹം ഇത്തവണയെത്തിയത്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയില്‍ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. പേരിലൂടെ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്. ചിത്രീകരണത്തിന് അല്‍പ്പനേരം ഇടവേള നല്‍കി പള്ളിയിലേക്കെത്തിയ അദ്ദേഹത്തിന് പിന്നാലെയായാണ് ജനങ്ങളും അവിടേക്ക് പ്രവഹിച്ചത്.

അപ്രതീക്ഷിതമായി പ്രിയതാരത്തെ മുന്നില്‍ കണ്ടപ്പോള്‍ ആ നിമിഷം ക്യാമറയിലാക്കാനായിരുന്നു ആരാധകന്റെ ശ്രമം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണ്‍ മമ്മൂട്ടിക്കൊപ്പമുള്ളവര്‍ പിടിച്ചുവാങ്ങിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ മെഗാസ്റ്റാര്‍ ഏറെ പുറകിലാണ്. തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ നടന്നുനീങ്ങാറാണ് പതിവ്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ നടന്നുനീങ്ങുന്നതിനിടയില്‍ ആരാധകന് സ്‌നേഹോപദേശം നല്‍കാനും അദ്ദേഹം മറന്നിട്ടില്ല.

ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് പള്ളിയില്‍ വന്നാല്‍ ഫോട്ടോയെടുക്കരുത്. പള്ളിയില്‍ വന്നാല്‍ പള്ളിയില്‍ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇതും പറഞ്ഞ് കൂളായി സാധാരണക്കാരിലൊരാളായി പള്ളിയിലേക്ക് നടന്നുനീങ്ങുകയാണ് അദ്ദേഹം. യാതൊരുവിധ താരജാഡയുമില്ലാതെ നടന്നുനീങ്ങുന്ന താരത്തെ ഇതിനോടകം തന്നെ ആരാധകര്‍ അഭിന്ദനം കൊണ്ട് മൂടിക്കഴിഞ്ഞു.

സിനിമയ്ക്കപ്പുറത്ത് നടീനടന്മാര്‍ എങ്ങോട്ട് തിരിഞ്ഞാലും ഏത് കാര്യത്തില്‍ ഇടപെട്ടാലും അതെല്ലാം വാര്‍ത്തായാവാറുണ്ട്. അത്തരത്തിലൊരു കാര്യം തന്നെയായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയതും. തങ്ങളെ ഉപദ്രവിക്കുന്ന രീതിയിലേക്ക് ആരാധകരുടെ സ്‌നേഹം നീങ്ങുമ്പോള്‍ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. ഫോട്ടോയെടുക്കാന്‍ നോക്കിയ ആരാധകനെ ശാസിച്ച് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

പൊതുപരിപാടികള്‍ക്കും മറ്റുമെത്തുമ്പോള്‍ ആരാധകര്‍ താരങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട്. എന്നാല്‍ ആരാധകരുടെ അമിത സ്‌നേഹം കാരണം ചില്ലറ പൊല്ലാപ്പുകളല്ല താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. സ്വകാര്യതയിലേക്ക് കടന്നുകയറുമ്പോഴും ദേഹോപദ്രവമെന്ന തരത്തിലേക്കും അത് നീങ്ങുമ്പോള്‍ താരങ്ങളും പ്രതികരിക്കാറുണ്ട്. സിനിമയ്ക്കപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സിംപിളായി ജീവിക്കുന്നവരാണ് പലരും. എന്നാല്‍ ഇതൊന്നും ആരാധകര്‍ ഓര്‍ക്കാറില്ല.

തിരക്കിനിടയിലെ സ്‌നേഹ പ്രകടനം അമിതമാവുമ്പോഴാണ് അവര്‍ പ്രതികരിച്ചുപോവാറുള്ളത്. ആരാധകരെ തട്ടി മാറ്റുന്നതും അടിക്കുന്നതും ഫോണ്‍ പിടിച്ചുവാങ്ങിയതുമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. തങ്ങളുടെ പ്രവര്‍ത്തി കാരണമാണ് ഇത്തരത്തിലൊരു കാര്യം നടന്നത് എന്നതിനെക്കുറിച്ച് ആരാധകര്‍ പലപ്പോഴും ഓര്‍ക്കാറില്ല. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ട്രോളുകളുമൊക്കെയായി എത്തുന്നതിനിടയിലും യഥാര്‍ത്ഥ കാരണം ആരും അന്വേഷിക്കാറില്ല.

യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ശിവകുമാര്‍.. തുടങ്ങി ലിസ്റ്റ് നീളുകയാണ്. താരങ്ങളുടെ അമിത സ്‌നേഹ പ്രകടനം കാരണം കൃത്യമായി പ്രതികരിക്കേണ്ടി വന്നതിന്റെ പേരില്‍ പലരും ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഫോട്ടോയെടുക്കാനെത്തിയ ആരാധകനെ തല്ലിയ സംഭവം വരെ നടന്നിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തന്നെ നുള്ളി നോവിച്ച ആരാധകനിട്ട് ടൊവിനോ തോമസ് തല്ല് നല്‍കിയ സംഭവവും അരങ്ങേറിയിരുന്നു. ആരാധകന്റെ ഫോണ്‍ തട്ടിത്തെറുപ്പിച്ച് നടന്നുനീങ്ങിയ ശിവകുമാറിന്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here