പഞ്ചായത്ത് സമ്മേളനം: മുസ്ലിം ലീഗ് വാഹന പ്രചരണ ജാഥ നടത്തി

0
211

ഉപ്പള(www.mediavisionnews.in):’ഹരിത രാഷ്ട്രീയ ശാന്തിയുടെ സന്ദേശം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നവംബർ മൂന്നാം തീയതി ഉപ്പള ടൗണിൽ വെച്ച് നടക്കുന്ന മംഗൽപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ നടത്തി. മൂസോടിയിൽ നിന്ന് ആരംഭിച്ച ജാഥ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി ജാഥ ക്യാപ്റ്റൻ എം.ബി യൂസഫിന് പതാക കൈമാറി ഉൽഘാടനം ചെയ്തു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ, സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജാഥ വൈസ് ക്യാപ്റ്റൻ വി.പി ശുക്കൂർ, ഡയറക്ടർ ഗോൾഡൻ മൂസ കുഞ്ഞി, അബ്ബാസ് ഓണന്ത, അഷ്‌റഫ് കർള, യു.കെ യൂസഫ്, എം.കെ അലി മാസ്റ്റർ, ഉമ്മർ അപ്പോളോ, മഖ്ബൂൽ അഹമദ്, പി.എം സലീം, മുസ്തഫ ഉപ്പള, അബ്ദുള്ള മാളിക, അബ്ബാസ് ഹാജി, ഗോൾഡൻ റഹ്മാൻ, അബ്ദുൽ റഹ്‌മാൻ ബന്തിയോട്, ശാഹുൽ ഹമീദ് ബന്തിയോട്, ഹനീഫ് കൽമട്ട, ഹനീഫ് ഗോൾഡ് കിംഗ്, ഹമീദ് നീൽകമൽ, യൂസഫ് ഹേരൂർ, ഉമ്മർ ബൈൻകിമൂല, ആസിഫ് പി.വൈ, അബ്ദുല്ല മാദെരി, യൂസഫ് ഫൈൻ ഗോൾഡ്, ബി.എം മുസ്തഫ, മുഹമ്മദ് ഉപ്പള ഗേറ്റ്,ജലീൽ ഷിറിയ, ജമീല സിദ്ദിഖ്, സാഹിറ ബാനു, സുഹറ, ബഷീർ സംഘം, മജീദ് പച്ചമ്പള, റഹീം പള്ളം, ജലീൽ അടക്ക, ഹംസ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ഹേരൂർ ചിന്നമുഗർ ലീഗ് ഓഫീസ് പരിസത്ത് സമാപിച്ച ജാഥ ജില്ല സെക്രട്ടറി അസീസ് മരീക്കെ ഉൽഘാടനം ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here