നബിദിനാഘോഷ റാലികള്‍ മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയിലാവരുത്: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

0
234

കോഴിക്കോട് (www.mediavisionnews.in): നബിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന റാലികളും മറ്റും പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധമാവരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് നടന്ന എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മമാണെന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ സമസ്ത എന്നും മുന്നിലാണെന്നും തങ്ങള്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here