ബന്തിയോട്(www.mediavisionnews.in): മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം. പൊസഡി കുംമ്പ സ്വദേശി നാരായണ നായക് എന്ന രമേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ നായക് ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെതുടര്‍ന്ന് മറ്റു മൂന്ന് പേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹയ്ക്കകത്തേക്ക് കയറി.
ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പുറത്തിറങ്ങിയ ആള്‍ വിവരം നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിക്കുകയായിരുന്നു.
രാത്രി 10 മണിയോടെയാണ് കാണാതായ നാരായണ നായക് നു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഗുഹയ്ക്കുള്ളിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ ഇവര്‍ കയറിയത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് എത്തിയത്.