ചീറിപാഞ്ഞ് വീണ്ടും മരണ ബൗണ്‍സര്‍, പാക് സൂപ്പര്‍ താരത്തിന് ഗുരുതര പരിക്ക്

0
245

അബുദാബി (www.mediavisionnews.in):ക്രിക്കറ്റില്‍ നിന്നും വീണ്ടും അപകട വാര്‍ത്ത. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ പാക് താരം ഇമാമുല്‍ ഹഖിന്റെ തലയില്‍ ബൗണ്‍സര്‍ പതിച്ച് പരിക്കേറ്റു. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ ലോക്കീ ഫെര്‍ഗൂസന്റെ ബൗണ്‍സറേറ്റ് ഇമാം നിലത്തു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ ഇമാമിനെ ആശുപത്രിയിലേക്ക് മാറ്റി.

ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. സ്‌കാനിംഗില്‍ തലയ്ക്ക് ഗുരുതര പരിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് ഇമാം അബോധാവസ്ഥയില്‍ ആയത് ആശങ്കപ്പെടുത്തിയിരുന്നു.

അതേസമയം ഈ പരമ്പരയില്‍ ഇമാം ഇനി പാകിസ്ഥാനായി കളിച്ചേക്കില്ല. ചിക്തസ തുടരാണ് തീരുമാനം,

പാക് ക്രിക്കറ്റില്‍ അടുത്തിടെ അരങ്ങേറിയ കളിക്കാരില്‍ പ്രതിഭാധനെന്നാണ് മുന്‍താരം ഇന്‍സമാം ഉള്‍ഹഖിന്റെ അനന്തരവനായ ഇമാമിനെ വിശേഷിപ്പിക്കുന്നത്. 16 ഏകദിനത്തില്‍ 63 ബാറ്റിംഗ് ശരാശരിയില്‍ 819 റണ്‍സാണ് സമ്പാദ്യം.

മത്സരം പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 210 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here