കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് വന്‍മുന്നേറ്റം

0
181

ബംഗളുരു(www.mediavisionnews.in): കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്.

നിയമസഭാ സീറ്റുകളില്‍ രണ്ടിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്ര 11,ooo വോട്ടുകള്‍ക്കാണ്   മുന്നിട്ടുനില്‍ക്കുന്നത്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസിന്റെ അനന്ത് ന്യാമഗൗഡ 10,000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പ 35,000 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. രാമനഗരയിലും മാണ്ഡ്യയിലും ജെ.ഡി.എസ് മുന്നേറുകയാണ്. ബി.ജെ.പിയുടെ ശ്രീരാമലുവായിരുന്നു നേരത്തെ ഷിമോഗയില്‍ വിജയിച്ചത്. ബെല്ലാരി ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റാണ്.

ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. കുടിവെള്ളപ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരെഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. അതേസമയം, ബി.ജെ.പിക്കും അഭിമാനപോരാട്ടമായിരുന്നു ഇത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here