ഉപ്പള നയാബസാറിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

0
216

ഉപ്പള(www.mediavisionnews.in): ഉപ്പള നയാബസാറിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് കാല്‍നട യാത്രക്കാരനും, ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് മംഗല്‍പാടി പഞ്ചായത്തിന് എതിര്‍ വശത്തു വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓമ്നി വാന്‍ വന്നു ബൈക്കിലിടിക്കുകയായിരുന്നു.

കാല്‍നട യാത്രക്കാരന്‍ മംഗലാപുരം സ്വദേശി അലൈസീനും, ബൈക്ക് യാത്രക്കാരന്‍ മംഗല്‍പാടി പെരിങ്ങാടിയിലെ ലത്തീഫിനുമാണ് പരിക്കേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കും വാനും പൂര്‍ണമായും തകര്‍ന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here