ഹർത്താലിന്റെ മറവിൽ സംഘപരിവാർ കുമ്പള ഉറൂസ് കമ്മിറ്റി ഓഫിസിനു നേരെ നടത്തിയ അക്രമം അപലപനീയം: മുസ്ലിം ലീഗ്

0
206

കുമ്പള(www.mediavisionnews.in): ശബരിമല ഹർത്താലിന്റെ മറവിൽ സംഘപരിവാർ കുമ്പള നഗരത്തിൽ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അഴിഞ്ഞാടുകയും കുമ്പള ടൗൺ ബദർ ജുമാ മസ്ജിദിനു മുന്നിലുള്ള ഉറൂസ് കമ്മിറ്റി ഓഫിസിനു നേരെ അക്രമം നടത്തുകയും ഓഫിസിനകത്തുണ്ടായിരുന്ന കമ്മിറ്റി ഭാരവാഹി കെ.എം അബ്ബാസിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം അപലപനീയവും കുമ്പളയുടെ സമാധാനന്തരീക്ഷത്തിനു കരിനിഴൽ വീഴ്ത്താനുള്ള ഗൂഢശ്രമമാണെന്നും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷങ്ങളുണ്ടാക്കി നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ഇത്തരം നീക്കങ്ങളിൽ പൊലിസ് നിഷ്ക്രിയരാവരുതെന്നും അക്രമികൾക്കും ഇതിന് നേതൃത്വം നൽകിയ വർക്കുമെതിരെ153 എ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് കളത്തൂർ ചെക്ക് പോസ്റ്റിലെ പള്ളിക്കുനേരെ അക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിൽ വീഴ്ച്ച വരുത്തിയ പൊലിസ് ഈ സംഭവത്തിലും ഇതേ നിലപാടാണ് ആവർത്തിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോപത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കളായ എം. അബ്ബാസ്, അഡ്വ. സകീർ അഹമദ്, അഷ്റഫ് കർള, എ.കെ ആരിഫ്, അഷ്റഫ് കൊടിയമ്മ, യൂസുഫ് ഉളുവാർ, ബി.എൻ മുഹമ്മദലി, ഇബ്റാഹീം ബത്തേരി എന്നിവർ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here