ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇനി കരിപ്പൂരില്‍ നിന്നും വിമാന സൗകര്യം

0
244

കോഴിക്കോട് (www.mediavisionnews.in): ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചു. അടുത്ത വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാര്‍ക്കേഷന്‍ പോയിന്റായി ഉപയോഗിക്കാം.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കിയ കത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരിയിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്ത് നല്‍കിയിരുന്നു. ഇതിനത്തുടര്‍ന്നാണ് തുടര്‍ന്നാണ് നടപടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here