സൗദിയും ഖത്തറും തമ്മില്‍ മഞ്ഞുരുകുന്നു: ഖത്തറിനെ വാനോളം പുകഴ്ത്തി സല്‍മാന്‍ രാജകുമാരന്‍: പ്രതീക്ഷയോടെ പ്രവാസികള്‍

0
211

സൗദി(www.mediavisionnews.in): തീവ്രവാദ ബന്ധമാരോപിച്ച് സൗദിയും ഖത്തറും ഒരു വര്‍ഷത്തോളമായുള്ള വൈരം അവസാനിക്കുന്നതിന്റെ സൂചനകളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ആഗോള നിക്ഷേപ സമ്മേളനത്തിനിടെ സൗദി രാജകുമാരന്‍ ഖത്തറിനെ വാനോളം പുകഴ്ത്തിയതാണ് പശ്ചിമേഷ്യയില്‍ വീണ്ടും സൗഹൃദം പൂക്കുന്നത്.

റിയാദ് റിറ്റ്‌സ് കാള്‍ട്ടനിലെ ആഗോള നിക്ഷേപ സംഗമ വേദിയില്‍ അറബ് മേഖലയുടെ വികസന ഭാവി എന്ന വിഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. പശ്ചിമേഷ്യയെ അടുത്ത മുപ്പത് വര്‍ഷത്തിനകം യൂറോപ്പാക്കുമെന്നായിരുന്നു കിരീടാവകാശിയുടെ പ്രഖ്യാപനത്തിനിടെയാണ് ഈ മേഖലയില്‍ വികസന നേട്ടമുണ്ടാക്കിയ ഖത്തറിനെ സല്‍മാന്‍ പുകഴ്ത്തിയത്.

സല്‍മാന്റെ വാക്കുകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് വേദിയില്‍ ലഭിച്ചത്. അതേസമയം, ഇത് പുതിയ മാറ്റത്തിനുള്ള ചുവടുവെപ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യഖ്യാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here