ദമ്മാം (www.mediavisionnews.in):ഇസ്‌ലാമിക അടയാളങ്ങളേയോ പുണ്യ ഗേഹങ്ങളേയോ വസ്തുക്കളേയോ സാമുഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ആക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷം വരേ ജയിലും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ അറയിച്ചു.
മോശമായ കാര്യങ്ങളെ മഹ്തവരിക്കുക, രാജ്യത്തിന്‍െ പൊതു നിയമം, ഇസ്ലാമിക മതാചരങ്ങള്‍, പൊതു ആചാരങ്ങള്‍,രീതികള്‍ എന്നിവയെ ആക്ഷേപിക്കുകയും നിസ്സാരമാക്കുകയും ചെയ്യല്‍, ഇവ സാമുഹ്യ മാധ്യമങ്ങള്‍ വഴി അയക്കുക, കംപ്യൂട്ടറിലും, കംപ്യൂട്ടര്‍ ശൃംഖലയിലുംമറ്റും സുക്ഷിക്കുക എന്നിവക്കും ഇതേ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ അറയിച്ചു.