റിയാദ്(www.mediavisionnews.in): സൗദി അറേബ്യയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചിലവ് രണ്ട് ലക്ഷത്തോളം രൂപയായി ഉയര്‍ന്നു. വിമാനത്താവളങ്ങളില്‍ ഹാന്റ്‍ലിങ് ചാര്‍ജായി 500 റിയാല്‍ കൂടി ഈടാക്കി തുടങ്ങിയതോടെയാണ് ആകെ നിരക്ക് 10,000 റിയാലായി മാറിയത്. ടിക്കറ്റിന് പുറമെ എംബാമിങ്, ഹാന്റ്‍ലിങ് ചാര്‍ജ് എന്നിവ കൂടി ഉള്‍പ്പെടുന്നത് കൊണ്ടാണ് നിരക്ക് ഇത്രയധികം ഉയരുന്നത്.
മൃതദേഹം അയക്കുന്നതിനുള്ള ഹാന്‍ഡ്‌ലിങ് ചാര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് നിലവില്‍ വന്നത്. മൃതദേഹം എംബാം ചെയ്യുന്നതിനാണ് വലിയ ചിലവ് വരുന്നത്. ഇതിന് പുറമെ 3500 റിയാല്‍ ടിക്കറ്റിനും മറ്റ് ചിലവുകള്‍ക്കുമായി നല്‍കണം. ഇതിനൊപ്പം ഹാന്റ്‍ലിങ് ചാര്‍ജ് കൂടി ഈടാക്കുമ്പോള്‍ ആകെ ചിലവ് 10,000 റിയാലായി മാറും. മൃതദേഹത്തിനൊപ്പം ഒരാള്‍ കൂടി നാട്ടിലേക്ക് വരുന്നുണ്ടെങ്കില്‍ അതിനുള്ള ടിക്കറ്റ് ചാര്‍ജും ഇതിന് പുറമെ വരും.