ഉപ്പള(www.mediavisionnews.in): സീറോ വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്ത് എന്ന സന്ദേശവുമായി മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നടപ്പിലാക്കുന്ന മൂന്ന് മാസത്തെ മാലിന്യ മുക്ത കര്‍മ പദ്ധതികള്‍ക്ക് തുടക്കമായി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു.
സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും വാര്‍ഡുകള്‍ ശുചിയാക്കി നിലനിര്‍ത്തുന്നതിന് കര്‍മസേനകളും രൂപീകരിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി, മംഗൽപ്പാടി ജനകീയവേദി, HRPM മംഗൽപ്പാടി, എച്ച്.എൻ ഫ്രെണ്ട്സ് ഉപ്പള, ഫ്രണ്ട്സ് പച്ചിലംപാറ, ബ്രദേഴ്‌സ് പത്വാടി, മാലിന്യമുക്ത പഞ്ചായത്ത് വാട്സാപ്പ് ഗ്രൂപ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, പഞ്ചായത്ത് മെമ്പർമാരായ സുജാത ഷെട്ടി, ശംഷാദ് ബീഗം, മുഹമ്മദ് ഉപ്പള ഗേറ്റ്, അബൂ തമാം, മുഹമ്മദ് ഹജയാദ്, ഉമേഷ് ഷെട്ടി, മുനീർ, റിയാസ്, മാമുഞ്ഞി, റഹീം ബി.എം, അബ്ദു, മൊയ്‌തീൻ തുടങ്ങിയവർ സംബന്ധിച്ചു.