ശബരിമല പ്രക്ഷോഭം; സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; 150 ഓളം പേര്‍ പിടിയില്‍

0
228

കോഴിക്കോട്(www.mediavisionnews.in): ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശന അനുവദിച്ചുള്ള സുപ്രിം കോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടന്ന അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം കൊടുക്കല്‍, വഴിതടയല്‍, സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കുന്നു.

എറണാകുളത്ത് മാത്രം 75 പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. തൃപ്പൂണിത്തറയില്‍ 51 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യല്‍ തുടങ്ങവയിലെല്ലാം ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തുലാമാസ പൂജ സമയത്ത് യുവതി പ്രവേശം സാധ്യമായില്ലങ്കിലും മണ്ഡല തീര്‍ത്ഥാടനകാലത്ത് ഇതിന് അവസരം ഒരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ഉന്നതതലയോഗത്തിന് മുന്‍പ് ഡി.ജി.പിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേകയോഗം രൂപം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും യുവതികളെ തടഞ്ഞതിലും പ്രതികളായ മുഴുവനാളുകളെയും അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. 146 കേസുകളിലായി എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here