വൊര്‍ക്കാടിയില്‍ സി പി എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; സി പി എം പ്രതിഷേധ പ്രകടനം നടത്തി

0
202

മഞ്ചേശ്വരം (www.mediavisionnews.in):  വൊര്‍ക്കാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു സി പി എം പ്രതിഷേധ പ്രകടനം നടത്തി. വോര്‍ക്കാടി പാര്‍ട്ടി ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം വോര്‍ക്കാടി ജംങ്ഷനില്‍ സമാപിച്ചു. കനത്ത പോലീസ് സംരക്ഷണയിലായിരുന്നു പ്രകടനം. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ശബരിമല വിഷയത്തില്‍ മാര്‍കിസ്റ്റുകാരെയല്ല മറിച്ചു ബി ജെ പി കേന്ദ്ര നേതൃത്വത്തെയാണ് അടിക്കേണ്ടതെന്നു പരിപാടി ഉദ്ഘാടനം ചെയ്തു സി പി എം സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാ കണ്‍വീനറുമായ കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

ഇനി ഈ പ്രശ്‌നം പറഞ്ഞു പാര്‍ട്ടിക്കാരെ തൊട്ടാല്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി യും ആര്‍ എസ്എസ്സും വിധിക്കു അനുകൂലമാണ്.എന്നാല്‍ കേരളത്തില്‍ അവര്‍ വിധിക്ക് എതിരാണ്. കഞ്ചാവിനും മറ്റു മയക്കു മരുന്നുകള്‍ക്കും അടിമകളായ ബി ജെ പി ക്കാരുടെ യഥാര്‍ത്ഥ മുഖമാണ് വൊര്‍ക്കാടിയിലെ അക്രമത്തിലൂടെ വ്യക്തമായത്.

നവ രാത്രി ആഘോഷത്തിന്റെ ഭാഗമായി അമ്പലത്തില്‍ പോയി വരികയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഇരുട്ടിന്റെ മറവില്‍ അക്രമിച്ചതിലൂടെ ബി ജെ പി യുടെ ഗുണ്ടാ സ്വഭാവമാണ് വെളിവാകുന്നതെന്ന് സി പി എം ആരോപിച്ചു. റസാഖ് ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. ദയാനന്ദന്‍ സ്വാഗതവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here