വിശ്വാസിയല്ലാത്ത കോടിയേരി ബാലകൃഷ്ണന്‍ വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് കെപിഎ മജീദ്

0
224

മലപ്പുറം (www.mediavisionnews.in): വിശ്വാസിയല്ലാത്ത കോടിയേരി ബാലകൃഷ്ണന്‍ വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് കെ.പി.എ.മജീദ്. മുസ്ലീം പള്ളികളെ കുറിച്ച് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ചുവെക്കാനാണെന്നും മജീദ് പറഞ്ഞു.

സുന്നി പള്ളികളിലും സ്ത്രീപ്രവേശനം വേണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ശബരിമല വിധിയില്‍ സിപിഐഎം നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ഈ വിഷയത്തില്‍ സിപിഐഎമ്മിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.  ബിജെപിയും കോണ്‍ഗ്രസും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നുവെന്നും വിശ്വാസികളെ എതിരാക്കാനുള്ള നീക്കം വിശ്വാസികളെ അണിനിരത്തി തടയുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here