ലുലു ഫിനാൻഷ്യൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ നൽകി

0
218

അബുദാബി (www.mediavisionnews.in):മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഫിനാഷ്യൽ ഗ്രൂപ്പ് ഏഴു കോടി രൂപ സംഭാവന നൽകി. അബുദാബിയിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഫിനാഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആബിദ് അഹമ്മദ് ഈ തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ലോകത്തെമ്പാടുമായി ഇരുന്നൂറിൽ പരം ശാഖകളുള്ള എക്‌സ്‌ചേഞ്ച് കമ്പനിയാണ് ലുലു ഫിനാൻഷ്യൽ. കേരളത്തിൽ വെള്ളപ്പൊക്ക സമയത്ത് പല രീതിയിലുള്ള സഹായങ്ങൾ ഗ്രൂപ്പ് നൽകിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ ഏഴു കോടി രൂപ നൽകിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here