മൂന്ന് കളര്‍ കോംബിനേഷനുകളില്‍ ; കേരള പോലീസ് വസ്ത്രത്തിന്റെ പുതിയ രൂപം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

0
219

തിരുവനന്തപുരം(www.mediavisionnews.in): ഔദ്യോഗിക യൂണിഫോമിന് പുറമെ കേരള പോലീസിന് ഇനി പുതിയ ഡ്രസ് കോഡും. പുതിയ ഡ്രസ് കോഡ് മൂന്ന് കളര്‍ കോംബിനേഷനിലാണ് തയ്യാറാക്കിയിരിക്കുന്നത് .നവംബര്‍ 1 മുതല്‍ പുതിയ ഡ്രസ്സ് കോഡ് പ്രാബല്യത്തില്‍ വരുന്നതാണ് .കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഡ്രസ് കോഡ് സംവിധാനം കൊണ്ടുവരുന്നതെങ്കിലും ദുരന്തപ്രദേശങ്ങള്‍, മഴക്കെടുതി തുടങ്ങിയ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രസ്സ് കോഡ് ഉപയോഗിക്കാവുന്നതാണ് . പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഡ്രസ്സ് കോഡ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് .

ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ഒലിവ് ഗ്രീന്‍ ആന്‍ഡ് നേവി ബ്ലു, നേവി ബ്ലു ആന്‍ഡ് റെഡ് കോംബിനേഷനുകളില്‍ റൗണ്ട് നെക്ക് ടീ ഷര്‍ട്ടും ട്രാക്ക് പാന്റുമാണ് പുതിയ ഡ്രസ്സ് കോഡ് പോലീസ് സേനയെ പ്രത്യേകം തിരിച്ചറിയാന്‍ ഈ ഡ്രസ്സ്കോഡുകളിലൂടെ പൊതുജനങ്ങള്‍ക്ക് സാധിക്കും . ഉത്തരവിനോടൊപ്പം ഡ്രസ് കോഡ് മാതൃകയുടെ ചിത്രങ്ങളും നല്‍കി കഴിഞ്ഞു .സീബ്രാ ലൈന്‍ മാതൃകയില്‍ വരകളും ഡ്രസ്സ് കോഡില്‍ ഉണ്ടാകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here