ഉപ്പള(www.mediavisionnews.in): അത്യുത്തര കേരളത്തിന്റെ ഭാഷാ സംഗമ ഭൂമിയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയാണ് മംഗൽപാടി. ഇക്കാലമത്രയും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തു വെച്ച ഹരിതകോട്ട പുതിയൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കുകയാണ്. മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് സമ്മേളനം നവംബർ 3ന് ഉപ്പള നഗരത്തിൽ പ്രതേകം സജ്ജീകരിച്ച ചെർക്കളം അബ്ദുല്ല നഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നയാബസാറിൽ നിന്നും സമ്മേളന നഗരിയിലേക്ക് റാലിയും നടക്കും. മുസ്ലിം ലീഗ് സംസ്ഥാന ജന: സെക്രട്ടറി കെ.പി.എ മജീദ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.ബി യൂസുഫ് അധ്യക്ഷത വഹിക്കും. ജന: സെക്രട്ടറി വി.പി അബ്ദുൽ ഷുക്കർ സ്വാഗതം പറയും. കെ.എം ഷാജി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കർണാടക മന്ത്രി യു.ടി കാദർ, കർണാടക മുൻ മന്ത്രി രാമനാഥ റൈ, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, ജന: സെക്രട്ടറി എ.അബ്ദുൽ റഹിമാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ജില്ലാ ഭാരവാഹികളായ അസീസ് മരിക്കെ, മുനീർ ഹാജി, മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജന:സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷറഫ് കർള, ലത്തീഫ് ഉപ്പള ഗേറ്റ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ്, ലണ്ടൻ മുഹമ്മദ് ഹാജി, അബ്ബാസ് ഓണന്ത, അബ്ദുൽ റഹിമാൻ ബന്തിയോട്, സൈഫുള്ള തങ്ങൾ, റഹ്മാൻ ഗോൾഡൻ, ഷാഹുൽ ഹമീദ് ബന്തിയോട്, ഗോൾഡൻ മൂസ കുഞ്ഞി സംബന്ധിക്കും.
സമ്മേളത്തിന്റെ ഭാഗമായി കുടുംബ സംഗമം, തലമുറ സംഗമം, വനിതാ സംഗമം എന്നിവയും വിപുലമായി വിവിധ ദിവസങ്ങളിലായി നടന്നു. സമ്മേളന പ്രചരണാർത്ഥം വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് നടന്നത്.
പഞ്ചായത്തിലെ ഏറ്റവും പാവപ്പെട്ട ഏഴ് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖ സമ്മേളനത്തിൽ കൈമാറും. വാർത്താ സമ്മേളനത്തിൽ മുസ്ലിം മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് എം.ബി യൂസുഫ്, ജന: സെക്രട്ടറി വി.പി അബ്ദുൽ ഷുക്കൂർ, എം.കെ അലി മാസ്റ്റർ, പി.എ സലിം ഉപ്പള, ഉമ്മർ അപ്പോളോ, അബ്ദുല്ല മാളിഗ, മുസ്തഫ ഉപ്പള എന്നിവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.